ഒരു പത്താം തരത്തില പഠിക്കുന്നത് വരെ എനിക്ക് സ്ഥിരമായി ഡയറി എഴുതുന്ന ശീലം ഉണ്ടായിരുന്നു..
"രാവിലെ 6 മണിക്ക് എണീറ്റു ..പല്ല് തേച്ചു..ചായ കുടിച്ചു..ബസ് കയറി സ്കൂളിൽ പോയി..
ടീച്ചർ കുറെ പഠിപ്പിച്ചു.. തിരിച്ചു വന്നു..അത്താഴം കഴിച്ചു..10 മണിക്ക് ഉറങ്ങി.."
ഇതാണ് സ്ഥിരം വാചകം..
ഒരു എട്ടാം തരത്തിൽ എത്തിയപ്പോൾ കുറച്ചു സാഹിത്യ രോഗം ബാധിച്ചു....
അതോടെ
"മാതാവ് ഇന്ന് ഭോജനം തന്നില്ല"..
"മന്ദമാരുതൻ എന്റെ കവിളിൽ തലോടി" ..
"പടിഞ്ഞാറൻ കാറ്റു വീശിയപ്പോൾ ചക്കപ്പഴം പൊട്ടിച്ചിരിച്ചു" ...
ഇങ്ങനെയൊക്കെയായി ഡയറി എഴുത്ത്..
കുറച്ചു നാൾ അങ്ങനെ പോയി..
ഒരു ദിവം ഒരു ഭയങ്കര സംഭവം ഉണ്ടായി.....
എന്റെ അനിയത്തി ഞാൻ ഇല്ലാത്ത സമയത്ത് ആ ഡയറി പൊക്കി..അത് ഉപ്പാന്റെ മുന്നില് ഹാജരാക്കി..
ആകെ പ്രശ്നമായി..അതിലെ ചില വാചകങ്ങൾ വായിച്ച ഉപ്പാന്റെ നെഞ്ച് ഉരുകി..
"ബി ക്ലാസ്സിലെ നവാസ് എന്നെ നോക്കി കണ്ണിറുക്കി ,,
ഇനി അവനു എന്നൊരു അനുരാഗം ആയിരിക്കുമോ?"എന്നുള്ള എന്റെ അതി ഭയങ്കരമായ എന്റെ സംശയവും..
ഹഹ..എന്തായാലും പണി പാളി..അടി മതിയാവോളം കിട്ടി..എന്റെ മനസ്സ് സുഖ സുഷുപ്തിയിൽ ആറാടി..
ആ സംഭവം വളരെ റാഡിക്കൽ അയ മാറ്റമാണ് എന്റെ ജീവിതത്തിൽ ഉണ്ടാക്കിയത്..എന്താണെന്നല്ലേ ...
"ഞാൻ ഡയറി എഴുത്ത് നിർത്തി ..."
.............ശുഭം.................

No comments:
Post a Comment