Tuesday 13 May 2014

The Crying Boy



ഈ ചിത്രം നിങ്ങൾ എല്ലാവരും മുമ്പ് കണ്ടിട്ടുണ്ടാവും അല്ലെ...

ഇറ്റലിക്കരനായ Bruno Amadio എന്ന ചിത്രകാരന്റെ പ്രസിദ്ധമായ "The Crying Boy" അഥവാ " കരയുന്ന കുട്ടി" എന്ന ചിത്രം ആണിത്..

പണ്ട് എന്റെ കൂട്ടികാരി സഞ്ജുവിന്റെ വീട്ടിലെ ചുമരിൽ ഈ ചിത്രം തൂക്കിയിട്ടിരുന്നു..

എന്ത് കൊണ്ടെന്നു അറിയില്ല..ഓരോ പ്രാവശ്യം ഈ ചിത്രത്തിൽ നോക്കുമ്പോഴും ഏതോ ഒരു നൊമ്പരം, ഒരു വിങ്ങൽ ഒക്കെ എന്റെ മനസിൽ ഉണ്ടാവാറുണ്ട്...

ആ കുട്ടി എന്തിനാവും കരയുന്നത്..?

അവന്റെ അമ്മ അവനെ അടിച്ചോ..അയ്യോ..പാവം കുട്ടി..

അതോ വിശന്നിട്ടാണോ ? ...

അല്ലെങ്കിൽ ജോലിക്ക് പോയ അവന്റെ അമ്മ വൈകിട്ട് ആയിട്ടും തിരികെ എത്തിയിട്ടുണ്ടാവില്ലേ ?

ഓരോ ദിവസവും ഞാൻ ഓരോ കഥ മനസ്സിൽ മെനയും...പിറ്റേന്ന് മറ്റൊന്ന്...

അവന്റെ സങ്കടം ആലോചിച്ചു എന്റെ കണ്ണും നിറയാറുണ്ട്...

ഓരോ കഥയുടെ അവസാനവും അവന്റെ അമ്മ അവനു ഉമ്മ കൊടുക്കുന്നതും അവന്റെ കണ്ണുനീർ തുടച്ചു സമാധനിപ്പിക്കുന്നതും കൂടി സങ്കല്പ്പിക്കും...

അവന്റെ പുഞ്ചിരി എത്ര മനോഹരമായിരിക്കും !!

അപ്പോൾ ഞാനും ചിരിക്കും...

ഇന്നും ഈ ചിത്രം കണ്ടപ്പോൾ ആ പഴയ ചോദ്യം എന്റെ മനസ്സിൽ നിന്നും ഉയരുന്നു..

"എന്തിനാണ് ഈ കുഞ്ഞു കരയുന്നത് ?"

7 comments:

  1. I hate this photo... because.... i dont know.....

    -അക്കാകുക്ക-

    ReplyDelete
  2. ബ്ലോഗിലെ തുടക്കക്കാരിക്ക് ആശംസകള്‍ :)

    ReplyDelete
  3. എന്തെങ്കിലും ഒരു കാരണം ഉണ്ടാവാം അല്ലെ.
    സ്വാഗതം.

    ReplyDelete
  4. തല്ലു കിട്ടിയാല്‍ ഏത് കുട്ടിയും കരയും പക്ഷെ ആ കരച്ചില്‍ നമ്മുടെ മനസ്സില്‍ തങ്ങി നില്‍ക്കുന്ന ഒരു ചിത്രമാവണമെങ്കില്‍ ''കിളി'' വേണം ഫാവന ....

    ReplyDelete
  5. ബ്ലോഗിലെ തുടക്കക്കാരിക്ക് ആശംസകള്‍

    ReplyDelete
  6. In a chilling story that gripped the nation in 1985, the Yorkshire home of Ron and May Hall was gutted by fire – but their painting of a crying boy remained unscathed.

    എന്തെങ്കിലും ഒക്കെ കാരങ്ങൾ ഉണ്ടാവും എന്ന് നമ്മെ
    ഇങ്ങനെ ചിന്തിപ്പിക്കാനും ആദ്യത്തെ ബ്ലോഗ്‌ എഴുത്തിനുള്ള
    ആശയം ആവാനും അവൻ അങ്ങനെ തന്നെ ഇരിക്കട്ടെ അല്ലെ??

    ആശംസകൾ.ഇനിയും എഴുതൂ..vincent

    ReplyDelete