ഇതാണല്ലോ ഈ ഇൻഫർമേഷൻ ടെക്നോളജി യുഗത്തിന്റെ മുദ്രാവാക്യം..
നല്ലത്...
പക്ഷെ, " ഒരു വീട് പല ലോകങ്ങൾ" എന്നതാണ് new generation കുടുംബങ്ങളിലെ മുദ്രാവാക്യം ..എന്ന് തോന്നുന്നു
ഗൾഫിൽ ഉള്ള ഒരു കുടുംബത്തിന്റെ ഒരു സായാഹ്നം ഞാൻ പറയാം..
ഉപ്പ ടിവിയിൽ ക്രിക്കറ്റ്, ഫുട്ബാൾ , വാർത്ത ഈ ചാനലിൽ നിന്ന് തിരിയുന്നു...അല്ലേൽ ഫേസ്ബുക്കിൽ..ഉമ്മ ലാപ്ടോപ്പിൽ സീരിയൽ കാണുന്നു...
മകൻ കമ്പ്യൂട്ടറിൽ ഗെയിം കളിക്കുന്നു..അല്ലെങ്കിൽ കാർട്ടൂണ്‍ കാണുന്നു..
വാട്സ്അപ്പ് ...
ഒരു കുട്ടി കൂടി ഉണ്ടങ്കിൽ മൂപ്പർ ടാബിൽ youtube ലോകത്തിൽ ...
നാട്ടിൽ ആണെങ്കിൽ 4 പേർക്ക് താമസിക്കാൻ 5000 sq feet വലിപ്പമുള്ള വീട് ഉണ്ടാവും..ഓരോ റൂമും ഓരോ ലോകം.
ഒരു വ്യത്യാസം മാത്രം ..നാട്ടിൽ പവർകട്ട് സമയം എങ്കിലും ഉണ്ട് സംസാരിക്കാൻ..ഇവിടെ അതിനു പോലും സ്കോപ് ഇല്ല..
ദിവസം ഒരു നേരം ടിവി ഓഫ് ചെയ്ത് എല്ലാവരും ഒന്നിച്ചിരുന്നു ഭക്ഷണം കഴിക്കൂ...മക്കൾ അവരുടെ സ്കൂളിലെ കൊച്ചു കൊച്ചു വിശേഷങ്ങൾ പറയട്ടെ..ഉമ്മക്കും ഉപ്പക്കും ഉണ്ടാവില്ലേ ഇങ്ങനെ കുറെ കാര്യങ്ങൾ..
discussions, തമാശകൾ, പ്രശ്നങ്ങൾ ...
പൊട്ടിച്ചിരികൾ വീട്ടിൽ ഉയരട്ടെ..
ഒരു ദിവസം 24 മണിക്കൂർ , അതിൽ അര മണിക്കൂർ ഇങ്ങനെ ചിലവാക്കൂ...
അതെ..ഓരോ വീടും കല്ലും മണ്ണും സിമെന്റും ചേര്ന്ന "ബിൽഡിംഗ്" എന്നത് മാറി "ഒരു വീട് " ആവുന്നത് അവിടെബന്ധങ്ങൾക്ക് ഇഴയടുപ്പം ഉണ്ടാവുമ്പോഴാണ്...
നമ്മുടെ വീടുകളും ഓരോ കൊച്ചു സ്വർഗമാകട്ടെ..
"ബന്ധങ്ങൾ വെറുതെയല്ല "
No comments:
Post a Comment