ഇന്നലെ ഞാനൊരു സ്വപ്നം കണ്ടു...
ഞമ്മളെ പുന്നാര കെട്ട്യോൻ വേറെ നല്ലൊരു മൊഞ്ചത്തി പെണ്ണിനെ നിക്കാഹ് കഴിക്കുന്നു...
ചക്കര ഇഷാനുട്ടനും അവരുടെ കൂടെ ഉണ്ട്...
ഞമ്മൾ ഒരു മൂലക്ക് ഇതൊക്കെ നോക്കിയിരിക്കുന്നു...
മോനെ വിളിച്ചപ്പോ അവൻ പറയുന്നു..."ഈ ഉമ്മാനെ നമ്മക്ക് വേണ്ട..ലേ ഉപ്പ...എന്നെ ഇന്നലെ ചോറ് തിന്നാഞ്ഞിട്ട് 2 അടി അടിച്ചിനി "എന്ന്
രാവിലെ എണീറ്റപ്പോ എനിക്ക് ആകെ ഒരു പേടി...ഇനി എങ്ങാനും ...എന്റെ പടച്ചോനെ...
ഇക്ക ചോദിക്കുന്നതിനു മുമ്പ് ചായ കൊടുത്തു....പോവാൻ ഇറങ്ങിയപ്പോഴേക്കും ഷർട്ട്, പാന്റ് , സോക്ക്സ് , ഒക്കെ എടുത്തു വെച്ചു ..
ഷൂ പോളിഷ് ചെയ്തു..
മൂപ്പര്ക്ക് ആകെ ഒരു അങ്കലാപ്പ്...ങേ ..
"എന്താടീ..രു സോപ്പിടീൽ ...എന്താ വേണ്ടത്..ചുരിദാറോ സാരിയോ...അതോ നിന്റെ വീട്ടിലേക്ക് കാശോ..."
"അല്ല ഇക്ക..ഇങ്ങക്ക് എന്നെ ശരിക്കും ഇഷ്ടല്ലേ...?"
"അല്ലെങ്കിൽ...?"
അമ്മോ...പെട്ട് ...അപ്പൊ സ്വപ്നം സത്യം തന്നെയാ...റബ്ബീ...
"ഇങ്ങക്ക് ബേറെ ബീവിനെ കെട്ടാൻ പൂതി ഉണ്ടാ?"
"അത് എങ്ങനെ അറിഞ്ഞ് ?.."
ങേ...
"ഞാൻ ഒരു കിനാവ് കണ്ടു...ഇങ്ങൾ ബേറെ കെട്ടണ്...ഒരു മൊഞ്ചത്തീനെ..."
"നീ ശരിക്കും കണ്ടിനാ?നല്ല മൊഞ്ചത്തിയാ?
നീഎന്തിനാ ഇതിപ്പോ പറഞ്ഞെ...കണ്ട സ്വപ്നം പുറത്ത് പറഞ്ഞാൽ നടക്കൂല്ല എന്നാ...."

ഹഹ്ഹാ .........അത് കലക്കി ട്ടോ.......!
ReplyDelete