Monday, 12 May 2014
ചില നൊസ്റ്റാൽജിക് വിശേഷങ്ങൾ
നാട്ടിൽ എന്റെ വീട്ടിന്റെ കിഴക്ക് വശത്ത് ഒരു ഇലഞ്ഞി മരം ഉണ്ടായിരുന്നു..
രാത്രിയിൽ അത് പൂക്കുമ്പോൾ വളരെ മൃദുവായ ഒരു മണം ചുറ്റപാടാകെ പറക്കും...
ഇന്നലെ രാത്രി ഞാനും ഇക്കയും മോനും കൂടി ഇവിടെ അബുദാബിയിൽ റോഡിലൂടെ നടക്കുമ്പോൾ നല്ല ഇലഞ്ഞി പൂത്ത മണം ...നോക്കിയപ്പോൾ ആ റോഡ് വക്കിൽ നിറയെ ഇലഞ്ഞി മരങ്ങൾ(ഇത് എഴുതുമ്പോഴും ആ മണം എന്റെ മൂക്കിലുണ്ട് )...ഞാൻ അവിടെ കണ്ണടച്ച് കുറച്ച നേരം നിന്നു..അപ്പോൾ എന്റെ ഉമ്മയും ഉപ്പയും ഒക്കെ എന്റെ തൊട്ടടുത്ത് ഉള്ള പോലെ...
ഇക്ക മോനോട് പറയുന്നത് കേട്ട്" നിന്റുമ്മാക് പ്രാന്ത് തൊടങ്ങി "എന്ന്
ഞമ്മൾ ഒരു സ്വപ്ന ജീവി ആയതു കൊണ്ട് തോന്നുകയാണോ എന്നറിയില്ല..
ഓരോ മണവും ഓരോ ഓർമ്മകളാണ് ...ഗൃഹാതുരതയാണ്...
വിയർപ്പും അത്തറും കൂടിക്കുഴഞ്ഞ മണം എന്റെ ഉപ്പ..
മരുന്ന് കുപ്പികളുടെയും ഡെറ്റോളിന്റെയും മണം ഉപ്പാപ്പ..
എണ്ണയിൽ ചുവന്നുള്ളി മൂക്കുന്ന മണം എന്റെ ഉമ്മ...
ഒരു നെയ്ച്ചോറും ഇറച്ചിക്കറിയും കഴിച്ചാൽ പോലും വീട് ഓർക്കും ...ഉമ്മ, ഉമ്മാമ്മ, ഉപ്പ, ഇവരെയൊക്കെ മിസ്സ് ചെയ്യും...
"ഇത് ഒരു രോഗമാണോ ഡോക്ടർ ? "
കുട്ടിക്കാലത്തെ ഓരോ ഓർമ്മകളും മാതാപിതാക്കൾ നമുക്ക് സമ്മാനിച്ച സ്നേഹവും തന്നെയല്ലേ ബാക്കിയുള്ള കാലത്ത് നമ്മളെ ജീവിക്കാൻ പ്രചോദിപ്പിക്കുന്ന "ഇന്ധനം"?.അത് കൊണ്ടാണെന്ന് തോന്നുന്നു അന്നത്തെ മണങ്ങൾ വരെ നമ്മുടെ DNA കോഡ് ചെയ്തു സൂക്ഷിക്കുന്നത്..പിന്നീട് ഓർക്കുമ്പോൾ refreshed ആവുന്നത്..
എനിക്കങ്ങനെയാണ്..നിങ്ങൾക്കോ കൂട്ടരേ ?
Subscribe to:
Post Comments (Atom)
No comments:
Post a Comment