Monday 19 May 2014

ഒരു തിരിച്ചറിവ്

"റാഹിലാത്താ....ഇങ്ങൾ ഒന്ന് എന്റെ ഉപ്പനോട് പറയണം..ഇങ്ങ പറഞ്ഞാ ഉപ്പ കേക്കും "

എന്റെ കസിൻ നാട്ടിൽ നിന്നും ഒരു recomendation വേണ്ടി വിളിച്ചതാണ്...

മൂപ്പർക്ക് ഒരു ബുല്ലെറ്റ് വാങ്ങണം ...
ഉപ്പ സമ്മതിക്കുന്നില്ല...അതാണ്‌ പ്രശ്നം

"നീ ഈ അടുത്തല്ലേ ഒരു ബൈക്ക് വാങ്ങിയെ..അതെന്തേ?"

"അത് ഇങ്ങക്കറിയൂല ..അതിനൊരു "ഗുമ്മ് " ഇല്ലപ്പാ...

ഇങ്ങൾ പറയോ?"

എനിക്ക് നല്ല ദേഷ്യം വന്നു...

"നിന്റെ ഉപ്പ ഈടെ എങ്ങനെയാ ജീവിക്കുന്നെ എന്ന് നിനക്കറ്യോ ...എത്ര മണിക്കൂർ പണിയെടുക്കുന്നു എന്നറിയോ.

അറിയൂല..അറിഞ്ഞിനെങ്കിൽ നീ ഇങ്ങനെ ചോയ്ക്കൂല

നിന്റെ ഉപ്പാനെ പറഞ്ഞാ മതി...മോൻ വെഷമിക്കരുതു എന്ന് വിചാരിച്ചു ബൈക്ക്, ഐ-ഫോണ്‍ , ചോദിക്കുമ്പോ ചോദിക്കുമ്പോ പോക്കറ്റ്‌ മണി ...

എന്നിട്ട് 6 മാസം മുമ്പ് വാങ്ങിയ ബൈക്കിനു "ഗുമ്മ് " പോര പോലും..."

വായിൽ തോന്നിയതൊക്കെ പറഞ്ഞു കഴിഞ്ഞാണ് തോന്നിയത് ലേശം കൂടിപ്പോയോ?

എന്നാ ശരി... എന്ന് പറഞ്ഞു അവൻ ഫോണും വെച്ചു ..

പിറ്റേന്ന് വിളിച്ചു ഞാൻ ഒരു സോറി പറഞ്ഞു..സങ്കടം കൊണ്ട് പറഞ്ഞു പോയതാ എന്ന് പറഞ്ഞ്..



രണ്ടാഴ്ച മുമ്പ് ജോലി അന്വേഷിച്ചു അവൻ ഇവിടെ വന്നു..താമസം ഉപ്പാന്റെ കൂടെ...

മിനിഞ്ഞാന്ന് വീട്ടില് വന്നപ്പോ ഞമ്മളെ അടുത്ത് വന്നു മെല്ലെ പറയാ..

"റാഹിലത്താ..ഇപോഴാനു ഉപ്പാന്റെ കഷ്ട്ടപ്പാട് എനിക്ക് മനസിലായെ...

എനിക്ക് ഒരു ജോലി കിട്ട്യാൽ ഉപ്പാനെ ഞാൻ നാട്ടിൽ പറഞ്ഞയക്കും...കുറെ കാലം കഷ്ടപ്പെട്ടതല്ലേ...

എന്നിട്ട് ഉപ്പാനേം ഉമ്മാനേം നല്ലോണം നോക്കണം " എന്ന്....

3 comments:

  1. എത്രയൊക്കെ പറഞ്ഞാലും അനുഭവത്തില്‍ വരാതെ കാര്യങ്ങള്‍ കൃത്യമായി ബോധ്യം വരാന്‍ പ്രയാസമാണ്.

    ReplyDelete
  2. അനുഭവം ഗുരു.........

    ReplyDelete
  3. അനുഭവത്തില്‍ നിന്നും പാഠം പഠിക്കുന്നവരാണ് യഥാര്‍ത്ഥ മനുഷ്യര്‍ ....... റാഹിലയുടെ ആ കസിന് നല്ല ജോലി ലഭിച്ചു വാപ്പയെ നാട്ടിലയച്ചു അദ്ദേഹത്തിനു വിശ്രമം നല്‍കാന്‍ സര്‍വ്വ ശക്തന്‍ അനുഗ്രഹിക്കട്ടെ - ആമീന്‍

    ReplyDelete