Monday, 12 May 2014
പീഡനം
നല്ലത് നാലക്ഷരം പഠിക്കട്ടെ..ലേശം ദൈവ ചിന്തയോടെ വളരട്ടെ എന്ന ഉദ്ദേശത്തോടെയാണ് മക്കളെ മദ്രസയിലെക്കും വേദ പഠനത്തിനും ഒക്കെ പറഞ്ഞയക്കുന്നത്..
എന്നിട്ടിപ്പോ വേലി തന്നെ വിളവു തിന്നുന്ന വാർത്തകൾ കേൾക്കുമ്പോൾ..നിരാശ തോന്നുന്നു..
പീഡിപ്പിക്കപ്പെട്ട ഒരു പെണ്‍കുഞ്ഞിനു ശാരീരിക പ്രശ്നങ്ങളെക്കാൾ അഭിമുഖീകരിക്കേണ്ടി വരുന്നത് കടുത്ത മാനസിക പ്രശ്നങ്ങളെയാണ് ..
കുഞ്ഞുങ്ങൾക്ക് എന്ത് അശുദ്ധി ?
ഇനി പതിവ്രത എന്നാ concept കുഞ്ഞുങ്ങക്കും ബാധകമാണോ എന്തോ..
കുറച്ചു ഡെറ്റോൾ കൊണ്ട് കഴുകിയാൽ തീരാവുന്നതെ ഉള്ളൂ അവരിലെ അശുദ്ധി
പക്ഷെ മാനസികമായി ഇത് അവരെ എന്ത് മാത്രം മുറിവേല്ക്കുന്നു..
ഒരു പുരുഷ സുഹൃത്തിനെ പോലും അന്ഗീകരിക്കാൻ പറ്റാത്ത രീതിയിൽ ..
നല്ലൊരു വിവാഹ ബന്ധം പോലും സാധ്യമാവാത്ത അത്ര ആഴത്തിൽ..
പുരോഹിതരെ..ഞങ്ങളുടെ മക്കളെ ദൈവ ഭയത്തോടെ വളർത്താൻ അനുവദിക്കൂ..
മാർഗദർശികൾ ആവാൻ പറ്റിയില്ലെങ്കിൽ വേണ്ട..
ദുർമാർഗം കാണിച്ചു കൊടുക്കാതിരിക്കൂ ..
Subscribe to:
Post Comments (Atom)
No comments:
Post a Comment