"ഞമ്മക്ക് ഇപ്പൊ മോഡിയോട് ബഹുമാനം കൂടി വരേണ്..."
"ങേ...എന്തെടീ.."
"ഇങ്ങൾ പറ...ഒരു രാജ്യത്തിന്റെ ഏറ്റവും ബല്യ സ്വത്ത് എന്താ?"
"അത്...അഞ്ച് കൊല്ലം കൂടുമ്പോ വോട്ടു കുത്തണ നാട്ടാര് അല്ലെ ബട്കൂസേ.."
"അതെന്നെ..ഒറപ്പല്ലേ ..? നല്ല ആരോഗ്യം ഉള്ള നാട്ടാര്..ലെ..?"
"ഹും..തന്നെ.."
"അപ്പൊ പിന്നെ പഞ്ചസാരക്ക് വില കൂട്ടി..അപ്പൊ പ്രമേഹം ഉണ്ടാകൂല...
ഇനി അരിക്ക് വില കൂട്ടും...അരിയും പ്രമേഹാ
ഗ്യാസിനു വില കൂട്ടി..അപ്പൊ പെണ്ണുങ്ങൾ വിറക് വെട്ടി കീറി അടുപ്പത്ത് കത്തിക്കും...
അപ്പൊ കോളെസ്ട്രോൾ ഉണ്ടാവൂല..പൊണ്ണത്തടി ഉണ്ടാകൂല..
പെട്രോളിന് വില കൂടുമ്പോ പറ്റാവുന്ന ദൂരമൊക്കെ എല്ലാരും നടക്കും..exercise കിട്ടും...എന്തിനാ കായ് കൊട്ത്ത് ജിമ്മിൽ പോണത് ..?
അങ്ങനെ കുറച്ചു കാശ് ഉള്ളവനും ഇല്ലാത്തവനും ഒരു പോലെ നടക്കും..സോഷ്യലിസം !!
അത് പോലെ തീവണ്ടി ചാർജ് കൂട്ടി...അപ്പൊ കൊറേ പേര് ബസ്സിലും ടാക്സിക്കും പോകും...ഓലിക്കും ജീവിക്കെണ്ടേ...
മൊത്തത്തിൽ ഞമ്മളെ നാട്ടര്ടെ നന്മ മാത്രം ഉദ്ദേശിച്ചാണ് ഓല് ഇങ്ങനൊക്കെ കാട്ടണത് ..
തിരിഞ്ഞാ...?"
"ഇജ്ജ് ബല്ലാത്തൊരു ബലാൽ തന്നെ ബലാലെ..."
എന്തേയ് ...

രാജ്യകാര്യവിചാരം അസ്സലായി.....
ReplyDeleteആശംസകള്‍
നേരത്തെ ഇവിടെ വന്നിട്ടുണ്ടെങ്കിലും പിന്നെ വരാൻ കഴിഞ്ഞില്ല ഇന്ന് വീണ്ടും വന്നു സി വി സാർ പറഞ്ഞപോലെ
ReplyDeleteഈ ലോക രാജ്യ മനുഷ്യ വിചാരം കലക്കീന്നു പറ.
കൊള്ളാം അല്ലെ് ഈ മോഡി മാഷെ ആളു കൊള്ളാം അല്ലെ ഇങ്ങനെ പോയാൽ നമുക്കിവിടെ ഒരു സുന്ദര മോഹന സാമ്പ്രാജ്യം തന്നെ പടുത്തുയർത്താം മോഡി ഹാ നമാഹോ ജയ ജയ. "ഇജ്ജ് ബല്ലാത്തൊരു ബലാൽ തന്നെ ബലാലെ..." ഇത് കലക്കി
എന്റ് ബ്ളോഗിൽ വന്നതിൽ നന്ദി
വീണ്ടും കാണാം
ആശംസകൾ
ഉമ്മച്ചിക്കുട്ടിയുടെ കുറെ പോസ്റ്റുകള്‍ ഇപ്പോഴാണ് വായിച്ചത്.. മറ്റൊന്നും പറയുന്നില്ല..,
ReplyDeleteഇജ്ജ് ബല്ലാത്തൊരു ബലാൽ തന്നെ ബലാലെ..