Wednesday 11 June 2014

ഡാഡി മമ്മി

ജോലി കഴിഞ്ഞു വീട്ടിൽ പോകുന്ന വഴി മോനെയും കൂട്ടി പാർക്കിൽ പോവാറുണ്ട്...ഊഞ്ഞാൽ ആടി , ഒന്ന് ചാടി തുള്ളി കളിക്കുന്നത് അവനും വലിയ സന്തോഷാണ്....

ഇന്നലെ പോയപ്പോൾ അവിടെ ഒരു മലയാളി കുടുംബം...അമ്മ , അച്ഛൻ, രണ്ടു കുട്ടികൾ..ഞങ്ങൾ പരിചയപ്പെട്ടു...

ഒരു കുട്ടിക്ക് ഇഷാന്റെ ഒപ്പം പ്രായം...മൂന്നര വയസ്സ് ...ഞാൻ നോക്കിയപ്പോൾ ആ കുട്ടികൾക്ക് ഇംഗ്ലീഷിൽ മാത്രമേ സംസാരിക്കാൻ അറിയൂ...

എന്റെ മോന് മലയാളം മാത്രമേ അറിയൂ..അവനോടു ആ കുട്ടികൾ സംസാരിക്കുമ്പോൾ അവൻ വായും പൊളിച്ചു നോക്കുന്നു ...

ആ അച്ഛനും അമ്മയ്ക്കും അത് കണ്ടു "അഭിമാനം !!"...

"അല്ലാ..അപ്പൊ നിങ്ങൾ രണ്ടാളും ഇത്രേം വിദ്യാഭ്യാസം ഒക്കെ ഉള്ളവർ ആയിട്ടും കുഞ്ഞിനെ ഇംഗ്ലീഷ് ഒന്നും പഠിപ്പിച്ചില്ലേ ...

ഞങ്ങൾ ആണെങ്കിൽ കുട്ടികളുടെ മുന്നില് ഇംഗ്ലീഷ് മാത്രേ സംസാരിക്കൂ" എന്ന് അമ്മ...

ഞാൻ പറഞ്ഞു..."അവൻ ആദ്യം മലയാളം പഠിക്കട്ടെ..

പിന്നെ ഇവിടെയാണ്‌ പഠിക്കുന്നതെങ്കിൽ അവൻ ഉറപ്പായിട്ടും ഇംഗ്ലീഷ് പഠിക്കും...പക്ഷെ നമ്മൾ പഠിപ്പിച്ചില്ലെങ്കിൽ അവൻ ഒരിക്കലും മലയാളം പഠിക്കില്ല " എന്ന്


സത്യം പറയാലോ..എനിക്ക് ആ കുടുംബത്തോട് സഹതാപമാണ് തോന്നിയത്...

കുട്ടികൾ മലയാളം സംസാരിക്കില്ല എന്ന് അന്തസ്സായി കാണുന്ന കുറെ ഡാഡി മമ്മീസ്..

ഇംഗ്ലീഷ് നല്ല ഭാഷയാണ്...ഭാവിയിൽ ഇംഗ്ലീഷ് ഭാഷയിൽ ഉള്ള പ്രവീണ്യം ഒരു asset ആണ്...ഞാനും ന്റെ മോനെ ഇംഗ്ലീഷ് മീഡിയത്തിൽ തന്നെയേ ചേർക്കുകയുള്ളൂ ....

പക്ഷെ സ്വന്തം ഭാഷ പഠിപ്പിക്കാതെ ഇരിക്കണോ...

"മലയാലം കൊരചു കൊരച്ചു അരിയാം " എന്ന് മക്കൾ പറയുന്നത് നമുക്ക്

അഭിമാനമായിരിക്കും "...പക്ഷെ കേൾക്കുന്ന മറ്റുള്ളവര്ക്ക് പുച്ഛം ആവും തോന്നുന്നത്....

സായിപ്പിനോടും അന്യ ഭാഷക്കാരോടും അവർ ഇംഗ്ലീഷിൽ സംസാരിക്കട്ടെ...

പക്ഷെ...

അവർ മലയാളത്തിൽ ചിന്തിക്കട്ടെ...

മലയാളത്തിൽ സ്വപ്നം കാണട്ടെ...

3 comments:

  1. ഞാന്‍ പഠിച്ചതും പഠിപ്പിച്ചതും മലയാളം . എന്‍റെ മക്കള്‍ പഠിച്ചതും മലയാളം .
    ഉറുദുവില്‍ ഒരു ചൊല്ലുണ്ട്.. ജൊ അപനാ സബാന്‍ ഭൂല്‍ ഗയാ സംജോ വോ അപ്നാ മാം കോ ഭൂല്‍ ഗയാ .. ( സ്വന്തം മാതൃ ഭാഷ മറന്നവന്‍ പെറ്റമ്മ യെ മറന്നവന്‍ ആണ് )

    ReplyDelete
  2. നല്ല ചിന്ത!

    ReplyDelete
  3. ചാനലുകളില്‍ ചില അവതാരകരുടെ ഉച്ചാരണം കേള്‍ക്കുമ്പോള്‍ അവരോടുണ്ടാകുന്ന, അമര്‍ഷവും,നാട്യത്തോടുള്ള സഹതാപവും..............
    ആശംസകള്‍

    ReplyDelete