Monday 9 June 2014

ഒരു ചിന്ത

പ്രവാസികളെ...

നിങ്ങളിൽ പലര്ക്കും ഉള്ള സങ്കടമാണ് മക്കളോടും കുടുംബത്തോടും ഒപ്പം സമയം കിട്ടുന്നില്ല..സ്നേഹം കൊടുക്കാൻ പറ്റുന്നില്ല എന്നത്...

പക്ഷെ ഞാൻ ഒരു കാര്യം പറയട്ടെ..

എത്ര സമയം ഒന്നിച്ചു ചിലവഴിച്ചു എന്നുള്ളതല്ല..എങ്ങനെ ഉള്ള സമയം ചിലവഴിച്ചു എന്നതാണ് പ്രധാനം..i mean quality time..

അങ്ങനെ വരുമ്പോൾ നിങ്ങളാണ്‌ കൂടുതൽ quality time നിങ്ങളുടെ കുടുംബത്തിനു നല്കുന്നത് എന്നുറപ്പാണ്..

ഞാൻഒരു ഉദാഹരണം പറയാം..നാട്ടിൽ ഉള്ള ഒരു അച്ഛൻ..രാവിലെ 7 മണിക്ക് ജോലിക്ക് പോകും..വരുന്ന വഴിക്ക് കൂട്ടുകാരോട് സംസാരിച് വീട്ടില് എത്തി കുറച്ച നേരം ടിവി കാണുന്നു..മക്കൾ പഠിക്കുന്നു..ഉറങ്ങുന്നു...പലപ്പോഴും ഭാര്യ മക്കൾ തമ്മിലുള്ള സംസാരം വരെ വളരെ കുറവാണ്..

എനിക്കറിയാം..നിങ്ങൾ എല്ലാവരും തന്നെ നാട്ടിലേക്ക് ദിവസം ഒരു മണിക്കൂർ എങ്കിലും സംസാരിക്കുന്നവരാണ്‌..പലപ്പോഴും അത് മണിക്കൂറുകൾ ആണ്...

എല്ലാ വിഷയങ്ങളും ഭാര്യയും ഭർത്താവും സംസാരിക്കുന്നു..

കുഞ്ഞു കുഞ്ഞു വിശേഷങ്ങൾ പോലും മക്കൾ ആദ്യം അറിയിക്കുന്നത് ഗൾഫിലുള്ള ഉപ്പയെ ആണ്..

അവർ നിങ്ങളെ ഒത്തിരി സ്നേഹിക്കുന്നു

ഒരു കട്ടിലിൽ ഒന്നിച്ചു ഉറങ്ങിയാൽ മാത്രം സ്നേഹം ആവില്ല..ഒരു കൂരയ്ക്ക് താഴെ വർഷങ്ങളോളം ജീവിച്ചാലും..

ഒരു വർഷത്തിൽ ഒരു മാസം നാട്ടിലെത്തുന്ന നിങ്ങൾക്ക് ഉണ്ടാവുന്ന
മനസിലെ ത്വര..11 മാസത്തെ സ്നേഹം മുഴുവൻ ഒന്നിച്ചു
നൽകുമ്പോൾ..ഈ ഒരു മാസം മുഴുവൻ quality time ആയി മാറുന്നു...

പലപ്പോഴും നാട്ടിൽ വാപ്പ ഒന്നിച്ചുള്ള മക്കൾക്ക് അവർ നൽകുന്നതിനേക്കാൾ കൂടുതലാണ് അത്..ഓരോരുത്തരും നിങ്ങളെ സ്നേഹിക്കാൻ മത്സരിക്കുന്നതും അത് കൊണ്ട് തന്നെ...

ചൂഷണം ചെയ്യുന്ന നാട്ടുകാരെയും ബന്ധുക്കളെയും വിടൂ..നിങ്ങളുടെ ഉമ്മ, ഉപ്പ, ഭാര്യ , കുഞ്ഞു മക്കൾ എന്നിവരൊക്കെ നിങ്ങളെ

കാത്തിരിക്കുന്നു..സ്നേഹിക്കുന്നു....നിങ്ങളുടെ ത്യാഗം മനസ്സിൽ ഒരു നീറ്റലായി കൊണ്ട് നടക്കുന്നു...

മനസു നിറയെ സ്നേഹിക്കാൻ ദൈവം നമ്മളെ അനുഗ്രഹിക്കട്ടെ...

സ്നേഹിക്കപ്പെടാനും...  

2 comments:

  1. കുടുംബത്തോടൊപ്പം നില്‍ക്കാന്‍ കഴിയാത്ത സങ്കടം പകുതി കുറഞ്ഞ പോലെ :)

    നന്ദി

    ആശംസകള്‍

    ReplyDelete
  2. തികച്ചും വ്യത്യസ്തമായ ഒരു ചിന്തയാണ് , പലപ്പോഴും പരിഭങ്ങളുടെ കെട്ടഴിക്കുന്നവരാണ് പ്രവാസികള്‍, പോസിറ്റിവ് എനര്‍ജി യുണ്ടാവട്ടെ ഇത്തരം വാക്കുകളില്‍ കൂടി , നന്നായി അവതരിപ്പിച്ചു .

    ReplyDelete